Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റിനു ശേഷം സൂചിക റെക്കോഡ് ഉയരത്തില്‍

മുംബൈ: കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനു ശേഷം മുംബൈ ഓഹരി സൂചികയില്‍ കുതിച്ചുകയറ്റം. 140 പോയിന്റ് ഉയര്‍ന്ന് 10,422.65ലെത്തിയ സൂചിക പുതിയ റെക്കോഡിട്ടു.

സെക്യുരീറ്റീസ് ട്രാന്‍സാക്ഷന്‍ നികുതിയില്‍ വര്‍ധനവ് വരുത്താനുള്ള ബജറ്റ് നിര്‍ദേശം കാരണം ബജറ്റ് അവതരണത്തിനു ശേഷം അഞ്ച് മിനുട്ടിനുള്ളില്‍ സൂചിക 50 പോയിന്റോളം ഇടിഞ്ഞെങ്കിലും പിന്നീട് ഉയര്‍ന്ന് റെക്കോഡ് ഉയരത്തിലെത്തുകയായിരുന്നു. ബജറ്റില്‍ ഓട്ടോ, സിമന്റ് മേഖലകള്‍ക്ക് എക്സൈസ് തീരുവ കുറച്ചതിനെ തുടര്‍ന്ന് ഓട്ടോ, സിമന്റ് കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതിന് സമ്മര്‍ദമേറിയതാണ് സൂചിക ഉയരാന്‍ കാരണം.

നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് നിഫ്റ്റിയും പുതിയ റെക്കോഡ് ഉയരത്തിലെത്തി-3090.03 പോയിന്റ്.

ഓട്ടോ മേഖലയില്‍ ബജാജ്, മാരുതി, ടാറ്റ മോട്ടോര്‍സ് തുടങ്ങിയ കമ്പനികളുടെയും എസിസി, ഗ്രാസിം, ലാര്‍സന്‍ ആന്റ് ടര്‍ബോ, ഗുജറാത്ത് അംബുദജ സിമന്റ് എന്നീ സിമന്റ് കമ്പനികളുടെയും ഓഹരി വില ഉയര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+