10 ശതമാനം സാമ്പത്തിക വളര്‍ച്ച ലക്ഷ്യം
ദില്ലി: 2006--07 സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനം സാമ്പത്തിക വളര്‍ച്ചാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനകാര്യമന്ത്രി പി.ചിദംബരത്തില്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
ജനക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സര്‍വ ശിക്ഷാ അഭിയാന്‍, ഉച്ച ഭക്ഷണ പരിപാടികള്‍ക്ക് 60,015 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഇത് 34,927 കോടി രൂപയാണ്. ഉച്ചഭക്ഷണ പരിപാടിക്ക് 4813 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ഇത 3014 കോടിയാണ്.
ഭാരത് നിര്‍മല്‍ പരിപാടിക്ക് കൂടുതല്‍ തുക വകയിരുത്തിയ ധനമന്ത്രി ഗ്രാമീണര്‍ക്ക് തൊഴിലിനായി 11,4000 കോടി രൂപ ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചു.
വിദ്യാഭ്യാസത്തിനുള്ള വിഹിതം 31.5 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. 24,150 കോടി രൂപയാണ് വിദ്യാഭ്യാസത്തിന് വകയിരുത്തിയിരിക്കുന്നത്. അഞ്ച് ലക്ഷം ക്ലാസ് മുറികള്‍ കൂടി നിര്‍മിക്കും. സ്കൂളുകളില്‍ 1.5 ലക്ഷം അധ്യാപകരെ കൂടി നിയമിക്കും.
ഗ്രാമ വൈദ്യുതീകരണത്തിനുള്ള 1,100 കോടി മുഴുവനായും ഈ വര്‍ഷം തന്നെ അനുവദിക്കുമെന്നും ചിദംബരം അറിയിച്ചു.












Click it and Unblock the Notifications