ബജറ്റ്: പുതിയ നികുതി നിര്‍ദേശങ്ങളില്ല
ദില്ലി: പി.ചിദംബരം അവതരിപ്പിച്ച ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങളില്ല. ആദായനികുതി, സര്‍വീസ് നികുതി, കോര്‍പ്പറേറ്റ് നികുതി നിരക്കുകളില്‍ മാറ്റമില്ല.
ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള വണ്‍ ബൈ സിക്സ് സ്കീം നിര്‍ത്തലാക്കിയിട്ടുണ്ട്. എടിഎം ഓപ്പറേഷനും ലക്ഷ്വറി ക്ലാസ് വിമാന യാത്രയും സര്‍വീസ് നികുതിയുടെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ് വര്‍ധിപ്പിച്ചിട്ടുണ്ട്.
സിഗരറ്റുകളുടെ എക്സൈസ് തീരുവ അഞ്ച് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ബാങ്കിംഗ് പണ വിനിമയ നികുതി പിന്‍വലിച്ചിട്ടില്ല.
ചെറിയകാറുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ഐസ്ക്രീം, കണ്‍ഡന്‍സ്ഡ് മില്‍ക്ക് എന്നിവയ്ക്കും വില കുറയും. അതേ സമയം പാമോയിലിനും സിഗരറ്റിനും വില കൂടും.












Click it and Unblock the Notifications