Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് ജനവിരുദ്ധമെന്ന് ഇടതുപക്ഷവും പ്രതിപക്ഷവും

ദില്ലി: ധനമന്ത്രി പി.ചിദംബരം അവതരിപ്പിച്ച ബജറ്റ് ജനവിരുദ്ധവും വികസനവിരുദ്ധവുമാണെന്ന് ഇടത്കക്ഷികളും പ്രതിപക്ഷവും ആരോപിച്ചു.

കൂടുതല്‍ സര്‍വീസുകളെ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതും സര്‍വീസ് ടാക്സ് ഉയര്‍ത്തുന്നതിനേയും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി വക്താവ് വിജയ്കുമാര്‍ മല്‍ഹോത്ര വിമര്‍ശിച്ചു. ദാരിദ്യ്രനിര്‍മാര്‍ജനത്തിനും തൊഴിലില്ലായ്മ പരിഹരിക്കാനും ബജറ്റില്‍ യാതൊതു നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് എന്‍ഡിഎ സര്‍ക്കാര്‍ ചികിത്സക്കായി മുന്‍ഗണന നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി യാതൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മല്‍ഹോത്ര പറഞ്ഞു.

രാജ്യത്തേക്കെത്തുന്ന കറുത്ത പണം തടയാനുള്ള ഇടത് പാര്‍ട്ടികളുടെ നിര്‍ദേശം ബജറ്റില്‍ പരിഗണിച്ചില്ലെന്ന് സിപിഎം നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെപ്പറ്റി പൊതുമിനിമം പരിപാടിയിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ആചാര്യ പറഞ്ഞു.

ബജറ്റില്‍ സര്‍ക്കാര്‍ ഇടത്പാര്‍ട്ടികളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചില്ലെന്നും പാര്‍ലമെന്റിന് അകത്തും പുറത്തും ഇടതുപക്ഷം ബജറ്റിനെ എതിര്‍ക്കുമെന്നും സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു. വിദേശ മദ്യം കുടിക്കുന്നവര്‍ക്കൊഴികെ മറ്റാര്‍ക്കും ഈ ബജറ്റ് നിര്‍ദേശങ്ങളില്‍ സന്തോഷിക്കാനാകില്ല. തൊഴിലാളികളേയും കര്‍ഷകരേയും ബജറ്റ് പൂര്‍ണമായും അവഗണിച്ചിരിക്കുകയാണെന്നും ദാസ്ഗുപ്ത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+