പുതിയ അഞ്ച് വൈദ്യുത പദ്ധതികള്‍ നടപ്പാക്കും
ദില്ലി: 4000 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള അഞ്ച് പുതിയ വൈദ്യുത പദ്ധതികള്‍ ഈ വര്‍ഷാവസാനത്തോടെ കമ്മീഷന്‍ ചെയ്യുമെന്ന് ധനമന്ത്രി പി.ചിദംബരം അറിയിച്ചു.
ഛത്തീസ്ഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഇവ സ്ഥാപിക്കുക. ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പദ്ധതികള്‍ തീരദേശത്തായിരിക്കും സ്ഥാപിക്കുക. പദ്ധതി നടത്തിപ്പിനായി മുഖ്യമന്ത്രിമാരും വൈദ്യുതമന്ത്രിമാരും ചേര്‍ന്ന ഒരു കമ്മറ്റി രൂപീകരിക്കും. 2006 ഡിസംബര്‍ 31നുള്ളില്‍ ഈ പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിച്ചതു കൊണ്ടുമാത്രം കാര്യമില്ലെന്നും പ്രസരണത്തിലും വിതരണത്തിലും പുരോഗതി നേടണമെന്നും ചിദംബരം ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.
ജലത്തില്‍ നിന്നല്ലാതെ മറ്റ് മാര്‍ഗങ്ങളുപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനത്തിന് ബജറ്റില്‍ 597 കോടി വകയിരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications