കശ്മീരില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമയില്‍ ഫിബ്രവരി 27 തിങ്കളാഴ്ച സുരക്ഷാഉദ്യോഗസ്ഥര്‍ രണ്ട് ഭീകകരെ വെടിവച്ചു കൊന്നു.
തിങ്കളാഴ്ച വൈകീട്ട് പുല്‍വാമയില്‍ പട്രോളിംഗ് നടത്തിക്കൊണ്ടിരിക്കുകയായിരുന്ന സുരക്ഷാസൈനികര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ഇതെത്തുടര്‍ന്ന് സമീപത്തുളള സൈനികക്യാമ്പുകളില്‍ നിന്ന് കൂടുതല്‍ സൈനികരെത്തി പരിസരം വളഞ്ഞു. തുടര്‍ന്ന് അര്‍ദ്ധരാത്രി വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
ഇവരില്‍ നിന്നും രണ്ട് എകെ-47 റൈഫിളുകളും മറ്റായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications