ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണത്തില്‍ 50 പേര്‍ മരിച്ചു
നക്സല്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തുവരികയായിരുന്ന നൂറോളം ആളുകള്‍ സഞ്ചരിച്ചിരുന്ന ഒരു വാഹനത്തിന് നേരെ നക്സലുകള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തിലാണ് അപകടമുണ്ടായത്. ആളുകള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് സ്ഫോടനത്തില്‍ തകര്‍ന്നു.
ദൊര്‍ണാപാലിലെ നക്സലൈറ്റ് വിരുദ്ധയോഗത്തില്‍ പങ്കെടുത്ത് ഇറാപോറിലേക്ക് വരികയായിരുന്ന ആളുകള്‍.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്താന്‍ പുറപ്പെട്ട പൊലീസ് സംഘത്തിന് നേരെ നക്സലുകള്‍ വെടിവയ്ക്കുകയും ചെയ്തു. മരിച്ചവരുടേയും പരിക്കേറ്റവരുടേയും എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് അധികൃതര്‍ അറിയിച്ചത്.












Click it and Unblock the Notifications