പാചകവാതകവില കുറയില്ല
ദില്ലി: വില്‍പന നികുതിയില്‍ കുറവുള്ള ബജറ്റാണ് ധനമന്ത്രി പി.ചിദംബരം അവതരിപ്പിച്ചതെങ്കിലും പാചകവാതകവിലയില്‍ കുറവുണ്ടാകില്ല. പാചകവാതകത്തിന് സബ്സിഡി കൂട്ടി നല്‍കാത്തതു കാരണമാണിത്. പാചകവാതകത്തിന് സബ്സിഡി നല്‍കാത്തതു കാരണം ദേശീയ എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടത്തിന് പരിഹാരമാകുന്നില്ല.
ഓരോ പാചകവാതക സിലിണ്ടര്‍ വില്‍പനയിലും 148 രൂപയുടെ നഷ്ടവും ഓരോ ലിറ്റര്‍ മണ്ണെണ്ണ വില്‍പനയില്‍ 12 രൂപയുടെ നഷ്ടവുമാണ് എണ്ണക്കമ്പനികള്‍ക്ക് ഉണ്ടാകുന്നത്.
ഇത്തവണത്തെ ബജറ്റില്‍ ചിദംബരം പാചകവാതകത്തിനും മണ്ണെണ്ണക്കുമുള്ള സബ്സിഡി നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല.
അന്താരാഷ്ട്ര വിലകള്‍ക്ക് അനുസരിച്ച് പാചകവാതകം, മണ്ണെണ്ണ, പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇതെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഡോ.രംഗരാജന്‍ കമ്മറ്റി ശുപാര്‍ശ ചെയ്തിരുന്നു.












Click it and Unblock the Notifications