പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കും
ദില്ലി: പിന്നോക്കവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രം 20,000 സ്കോളര്‍ഷിപ്പുകള്‍ നല്‍കും. ബജറ്റ് പ്രഖ്യാപനവേളയില്‍ ധനമന്ത്രി പി.ചിദംബരമാണ് ഇക്കാര്യം അറിയിച്ചത്.
മൗലാന ആസാദ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷനുള്ള ഫണ്ട് 200 കോടിയായി വര്‍ദ്ധിപ്പിച്ചു. ഉറുദു ഭാഷയുടെ പ്രചാരത്തിനായി മൂന്നുകോടി അധികം അനുവദിച്ചിട്ടുണ്ട്. നാഷണല്‍ മൈനോറിറ്റി ഡെവലപ്മെന്റ് ആന്‍റ് ഫിനാന്‍സ് കോര്‍പറേഷന് 16.47 കോടി വകയിരുത്തിയിട്ടുണ്ട്.
പിന്നോക്കവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്നും ചിദംബരം പ്രസ്താവിച്ചു.












Click it and Unblock the Notifications