ഇന്ത്യന്‍ ടെലഗ്രാഫ് നിയമം ഭേദഗതി ചെയ്യും
ദില്ലി: ഇന്ത്യന്‍ ടെലഗ്രാഫ് നിയമം ഭേദഗതി ചെയ്യുമെന്ന് ധനകാര്യമന്ത്രി പി.ചിദംബരം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
സെല്‍ഫോണ്‍ സൗകര്യം ഗ്രാമങ്ങളിലും ലഭ്യമാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഗ്രാമീണമേഖലയില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ അഞ്ച് കോടി ടെലഫോണ്‍ കണക്ഷനുകള്‍ നല്‍കും. അപേക്ഷിക്കുന്നയുടനെ ടെലഫോണ്‍ നല്‍കാന്‍ ഇതെത്തുടര്‍ന്ന് സാധിക്കും.
ഇന്ത്യന്‍ ടെലകോം രംഗം അതിവേഗത്തിലുളള വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുകയാണെന്നും ചിദംബരം പറഞ്ഞു.












Click it and Unblock the Notifications