Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് ഇന്ന്

ദില്ലി: ധനകാര്യമന്ത്രി പി.ചിദംബരം ഫിബ്രവരി 28 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. യുപിഎ സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റാണിത്.

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് അധികഭാരം ഏല്പിക്കുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഒഴിവാക്കാനാണ് സാധ്യത. നികുതിഭാരവും സബ്സിഡി വെട്ടിക്കുറക്കലും ഒഴിവാക്കി ജനപ്രിയ ബജറ്റ് എന്ന വിശേഷണം നേടിയെടുക്കാനായിരിക്കും ചിദംബരം ശ്രമിക്കുന്നത്.

സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം ചിദംബരത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ഈ നിര്‍ദേശം.

ഇടതുപാര്‍ട്ടികളുമായി പല വിഷയങ്ങളിലും ഭിന്നത തുടരുന്ന സാഹചര്യത്തില്‍ പൊതുമിനിമം പരിപാടിയില്‍ നിര്‍ദേശിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടായേക്കും. കൃഷിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റില്‍ മുന്‍തൂക്കം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+