Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കോടതി വിധിക്കു ശേഷം മുലായംസിംഗ് വിശ്വാസവോട്ട് നേടി

ദദില്ലി: 40 എംഎല്‍എമാര്‍ ബിഎസ്പിയില്‍ നിന്നും രാജിവച്ച്് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതിന് അംഗീകാരം നല്‍കിയ മുന്‍ സ്പീക്കറുടെ നടപടി തെറ്റാണെന്ന അലഹബാദ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മുലായംസിംഗ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടി. പ്രതിപക്ഷ ബഹിഷ്കരണത്തിനിടയില്‍ സഭ വിശ്വാസപ്രമേയം പാസാക്കി.

ബിഎസ്പിയില്‍ നിന്നും എസ്പിയില്‍ ചേര്‍ന്ന 40 എംഎല്‍എമാര്‍ ഉള്‍പ്പെടെ 207 പേര്‍ വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. പ്രതിപക്ഷനിരയിലെ ബിജെപി, ബിഎസ്പി, കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രമേയത്തിന് എതിരെ ആരും വോട്ട് ചെയ്തില്ല.

2003 ആഗസ്തില്‍ മായാവതി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് ബിഎസ്പിയിലെ 40 അംഗങ്ങള്‍ പാര്‍ട്ടി വിട്ട് മുലായത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഇവര്‍ പ്രത്യേക പാര്‍ട്ടി രൂപീകരിക്കുകയും പിന്നീട് സമാജ്വാദി പാര്‍ട്ടിയില്‍ ലയിക്കുകയും ചെയ്തു. ലയനം സ്പീക്കറുടെ നടപടിക്കെതിരെ ബിഎസ്പി നല്‍കിയ ഹര്‍ജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധിയുണ്ടായത്. സ്പീക്കറുടെ നടപടി തെറ്റാണെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് മുലായം വിശ്വാസവോട്ട് തേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+