ബിഎഡ് കേസ്: കുറ്റം നിലനില്‍ക്കുമെന്ന് കോടതി
കോഴിക്കോട്: ബിഎഡ് കോഴക്കേസില്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റം നിലനില്‍ക്കുന്നതാണെന്ന് കോഴിക്കോട് വിജിലന്‍സ് കോടതി വിധിച്ചു. ഫിബ്രവരി 28 ചൊവ്വാഴ്ചയാണ് വിജിലന്‍സ് കോടതി ഈ വിധി പ്രസ്താവിച്ചത്. ഇവര്‍ക്കെതിരെ ചൊവ്വാഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കും.
ലീഗ് നേതാക്കളായ പി.സി.അഹമ്മദ്, പി.പി.വി.മൂസ, എന്‍.മമ്മുട്ടി എന്നിവര്‍ ഡോ.യൂഹാനോന്‍ മാര്‍ പീലക്സിനോസിനോട് ബിഎഡ് കോളജ് അനുവദിക്കാന്‍ രണ്ടര ലക്ഷം രൂപ സംഭാവന ആവശ്യപ്പെട്ടുവെന്നതാണ് കേസ്.












Click it and Unblock the Notifications