Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി സ്വദേശിയുടെ ബസുകള്‍ ദുബായില്‍ വില്‍പ്പനക്ക്

കൊച്ചി: ദുബായിലേക്ക് വില്‍പ്പനക്ക് കൊച്ചിയില്‍ നിര്‍മിക്കുന്ന ബസുകളും. കൊച്ചി സ്വദേശിയായ ജേക്കബ്ബ് കുരുവിള നിര്‍മിക്കുന്ന ബസുകളാണ് ദുബായില്‍ വില്‍ക്കുന്നത്.

ജേക്കബ്ബ് കുരുവിളയുടെ ചാക്യാത്ത് മോട്ടോഴ്സ് എന്ന സ്ഥാപനമാണ് ദുബായിലേക്ക് ബസ് വില്‍പന നടത്തുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഓട്ടോമൊബൈല്‍ കമ്പനിയാണ് അഞ്ചുവര്‍ഷം മുന്‍പ് ബസുകള്‍ നിര്‍മിച്ചു നല്‍കാനാകുമോയെന്ന ആവശ്യവുമായി ജേക്കബ്ബിനെ സമീപിച്ചത്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ബസിന്റെ ഭാഗങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് ബസ് നിര്‍മിക്കണമെന്നതായിരുന്നു കമ്പനിയുടെ ആവശ്യം. ഈ ആവശ്യം ജേക്കബ്ബ് അംഗീകരിക്കുകയായിരുന്നു.

ബസിന് വേണ്ട ഭാഗങ്ങള്‍ കമ്പനി തന്നെയാണ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഇവ കൊച്ചിയിലെ തന്റെ കമ്പനിയില്‍ ഒരുമിച്ചുചേര്‍ത്ത് ബസാക്കി മാറ്റുകയെന്നതാണ് ജേക്കബ്ബിന്റെ ജോലി. ഈ ബസുകള്‍ മുംബൈ വരെ ഓടിച്ചുകൊണ്ടുപോയി അവിടെ നിന്നും ഒരു കപ്പലിലാണ് ദുബായിലേക്ക് കയറ്റി അയക്കുന്നത്.

നേരത്തെ ഒരു മാസം ഒന്നോ രണ്ടോ ബസുകള്‍ കയറ്റി അയച്ചിരുന്നതിന്റെ സ്ഥാനത്ത് ഇപ്പോള്‍ 10 ബസുകളാണ് കയറ്റി അയക്കുന്നത്. ഏപ്രില്‍ മുതല്‍ 15 മുതല്‍ 20 വരെ ബസുകള്‍ കയറ്റി അയക്കാനാകുമെന്നാണ് ജേക്കബ്ബിന്റെ പ്രതീക്ഷ.

തന്റെ കമ്പനിയില്‍ നിര്‍മിക്കുന്ന ബസുകള്‍ക്ക് വില കുറവും ഗുണം കൂടുതലുമാണെന്നാണ് ജേക്കബ്ബ് അവകാശപ്പെടുന്നത്.

കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജേക്കബ്ബിന്റെ കമ്പനിയില്‍ ഇപ്പോള്‍ 60ഓളം തൊഴിലാളികളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+