ബുഷിന്റെ സന്ദര്‍ശനം: സംസ്ഥാനത്ത് മാര്‍ച്ച് രണ്ടിന് ഹര്‍ത്താല്‍
തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇന്ത്യ സന്ദര്‍ശിക്കുന്ന മാര്‍ച്ച് രണ്ടിന് കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. സിപിഐ എംഎലും ബുഷിനെതിരെ ജനകീയസഖ്യം എന്ന സംഘടനയുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
18 മണിക്കൂര്‍ ഹര്‍ത്താലിനാണ് സിപിഐഎംഎല്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. വിവിധ ബഹുജനസംഘടനകള്‍, പൗരാവകാശസംഘടനകള്‍, വിപ്ലവസംഘടനകള്‍, ജനാധിപത്യ പുരോഗമനശക്തികള്‍ എന്നിവര്‍ ചേര്‍ന്ന രൂപം നല്‍കിയിരിക്കുന്ന ബുഷിനെതിരെ ജനകീയ സഖ്യം എന്ന സംഘടന രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
ലോകജനതയുടെ ശത്രുവായ ബുഷിനെതിരെ കേരളജനതയുടെ അമര്‍ഷവും അനിഷ്ടവും പ്രകടിപ്പിക്കാനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്ന് ബുഷിനെതിരെ ജനകീയ സഖ്യം എന്ന സംഘടനയുടെ ജനറല്‍ കണ്‍വീനര്‍ എം.എന്‍ രാവുണ്ണി പറഞ്ഞു.












Click it and Unblock the Notifications