രണ്ട് ജില്ലകളിലെ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കുന്നത് തടഞ്ഞുവച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍മാരുടെ അന്തിമപട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. അതേ സമയം പാലക്കാട്, കാസര്‍കോട് ജില്ലകളിലെ വോട്ടര്‍പ്പട്ടിക തടഞ്ഞുവച്ചിട്ടുണ്ട്.
ചിറ്റൂരിലും (പാലക്കാട്) മഞ്ചേശ്വരം (കാസര്‍കോട്) മൊത്തം വോട്ടര്‍മാരുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ധനവ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ രണ്ട് ജില്ലകളിലെയും വോട്ടര്‍പ്പട്ടിക തടഞ്ഞുവച്ചത്.
ചിറ്റൂരിലെയും മഞ്ചേശ്വരത്തെയും വോട്ടര്‍പ്പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച നിരീക്ഷകര്‍ പരിശോധിച്ചുവരികയാണ്. ഇതുമൂലം പാലക്കാട് ജില്ലയിലെ 11 മണ്ഡലങ്ങളിലെയും കാസര്‍കോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും വോട്ടര്‍പ്പട്ടികകളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് തടഞ്ഞുവയ്ക്കേണ്ടി വന്നത്. ബാക്കിയുള്ള 124 മണ്ഡലങ്ങളിലെ വോട്ടര്‍പ്പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളിലും 63 താലൂക്ക് ഓഫീസുകളിലും വോട്ടര്‍പ്പട്ടിക ലഭ്യമാകും. ഫോട്ടോ പതിച്ചിരിക്കുന്ന വോട്ടര്‍പ്പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക മുഴുവനായും ഫോട്ടോ പതിച്ച് പ്രസിദ്ധീകരിക്കുന്നത്.
മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്- 2,00,729. വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് മലപ്പുറം ജില്ലയിലെ വണ്ടൂരാണ്- 2,00,112.












Click it and Unblock the Notifications