പാകിസ്ഥാനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ രണ്ട് കൃഷിയിടങ്ങളില്‍ പക്ഷിപ്പനി കണ്ടെത്തിയതായി പാകിസ്ഥാന്‍ ഭക്ഷ്യ, കൃഷി മന്ത്രാലയം അറിയിച്ചു.
ഇവിടെ നിന്നും പരിശോധനക്കെടുത്ത രണ്ട് സാമ്പിളുകളില്‍ പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസിന്റെ കുറഞ്ഞ അളവിലുള്ള സാന്നിധ്യം കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.
മുന്‍കരുതലെന്ന നിലക്ക് ഈ കൃഷിയിടങ്ങളെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. പാകിസ്ഥാനിലെ മറ്റ് കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്കും സുരക്ഷാമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications