ബാഗ്ദാദില്‍ എട്ട് കമാന്റോകള്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: വടക്കുകിഴക്കന്‍ ബാഗ്ദാദില്‍ ഫിബ്രവരി 28 ചൊവ്വാഴ്ച കലാപകാരികളുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് ഇറാഖി കമാന്റോകള്‍ കൊല്ലപ്പെട്ടു. 15 ഷിയാ മുസ്ലിം കുടുംബങ്ങളെ തങ്ങളുടെ വീടുകളില്‍ നിന്ന് ബലം പ്രയോഗിച്ച് ആട്ടിപ്പായിക്കാന്‍ ശ്രമിച്ച കലാപകാരികള്‍ക്കു നേരെ കമാന്റോകള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു. ഏറ്റുമുട്ടലില്‍ ആറ് കമന്റോകള്‍ക്കും നാല് നാട്ടുകാര്‍ക്കും പരിക്കേറ്റു. നാല് പൊലീസ് കാറുകള്‍ക്ക് കലാപകാരികള്‍ തീവച്ചു. 25 കലാപകാരികളെ അറസ്റ് ചെയ്തിട്ടുണ്ട്.
സുന്നി മുസ്ലിങ്ങളായ കലാപകാരികളാണ് ഷിയാകള്‍ക്കു നേരെ ബലം പ്രയോഗിച്ചത്.












Click it and Unblock the Notifications