കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറ്റ ഇന്‍ഡിക്ക കാറിന്റെ വില കുറച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ബജറ്റില്‍ ചെറിയ കാറുകളുടെ എക്സൈസ് തീരുവയില്‍ എട്ട് ശതമാനം കുറവ് വരുത്തിയതിനെ തുടര്‍ന്ന് ടാറ്റ മോട്ടോര്‍സ് ഇന്‍ഡിക്ക കാറുകളുടെ വില കുറച്ചു. 23,500 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്.

ഇന്‍ഡിക്ക ഡീസല്‍ കാറുകളുടെ വില 17,880 രൂപ മുതല്‍ 22,405 രൂപ വരെ കുറച്ചിട്ടുണ്ട്. പെട്രോള്‍ കാറുകളുടെ വില 17,800 രൂപ മുതല്‍ 23,558 രൂപ വരെയും കുറച്ചു.

ബജറ്റിലെ എക്സൈസ് തീരുവ കുറയ്ക്കുന്നുവെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് മാരുതിയും ഹുണ്ടായിയും കാറുകളുടെ വില കുറച്ചിരുന്നു. അഞ്ച് മോഡലുകളുടെ വില കുറച്ച മാരുതി 25,000 രൂപ വരെ വിലക്കുറവാണ് പ്രഖ്യാപിച്ചത്. ഹുണ്ടായി സാന്‍ട്രോ കാറിന്റെ വില 23,000 രൂപ വരെയും കുറച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X