ഓഹരി സൂചിക 10,500 പോയിന്റ് കടന്നു
മുംബൈ: മുംബൈ ഓഹരി സൂചിക ആദ്യമായി 10,500 പോയിന്റ് കടന്നു. ബുധനാഴ്ച ഉച്ചക്കു ശേഷമാണ് സൂചിക 130 പോയിന്റ് ഉയര്‍ന്ന് ഈ ചരിത്രനേട്ടം കൈവരിച്ചത്.
ചൊവ്വാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ നിര്‍ദേശങ്ങളാണ് ഓഹരി വിപണിയിലെ കുതിച്ചുകയറ്റത്തിന് കാരണമായത്. ഉച്ചയ്ക്ക് 1.45ന് 10,510.45 എന്ന പുതിയ ഉയരത്തിലാണ് സൂചികയെത്തിയത്. ബജറ്റ് അവതരണത്തിനു ശേഷം ഇതുവരെ സൂചിക 200 പോയിന്റാണ് വര്‍ധിച്ചത്.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് നിഫ്റ്റിയും ഉയര്‍ന്ന് 3,100 പോയിന്റ് മറികടന്നു. എസിസി, ഗ്രാസിം, ഗുജറാത്ത് അംബുജ തുടങ്ങിയ സിമന്റ് കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു. തേയില കമ്പനികളുടെയും ഓഹരി വില ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications