ഓഹരി സൂചിക പുതിയ ഉയരത്തില്‍
മുംബൈ: ബജറ്റില്‍ നിന്നും പുത്തനുണര്‍വ് കൈക്കൊണ്ട് മുംബൈ ഓഹരിസൂചിക മാര്‍ച്ച് ഒന്ന് ബുധനാഴ്ച 10,426.50 എന്ന പുതിയ ഉയരത്തിലെത്തി.
ചൊവ്വാഴ്ച 10,370.24 എന്ന നിലയില്‍ ക്ലോസ് ചെയ്ത സൂചിക 10,368.75 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. രാവിലെ 10.30ഓടെ 10,425.35 എന്ന പുതിയ ഉയരത്തിലെത്തി. ചൊവ്വാഴ്ചത്തേക്കാളും 55.11 പോയന്റാണ് ഓഹരിസൂചിക ഉയര്‍ന്നത്.
ബുധനാഴ്ച മുംബൈ ഓഹരി എക്സ്ചേഞ്ചില്‍ ലിസ്റ് ചെയ്ത റിലയന്‍സ് നാച്വറല്‍ റിസോഴ്സസ് ലിമിറ്റഡിന്റെ ഓഹരികള്‍ വിപണി തുറന്ന് ആദ്യത്തെ അരമണിക്കൂറിനുളളില്‍ തന്നെ 86 ലക്ഷം നേടി. 26 രൂപക്കും 17.50നും ഇടയില്‍ സഞ്ചരിച്ച ഓഹരി വില10.30ന് 19.80 രൂപ എന്ന നിലയിലാണ്.












Click it and Unblock the Notifications