കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഷുറന്‍സ് രംഗത്തെ പരിഷ്കരണത്തിന് ബില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് സമ്മേളനത്തിനൊടുവില്‍ ഇന്‍ഷുറന്‍സ് മേഖലയുടെ പരിഷ്കരണത്തിനായി പുതിയ ബില്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി പി.ചിദംബരം അറിയിച്ചു. ഇന്ത്യയിലെ വ്യവസായത്തലവന്മാരുമായുള്ള കൂടിക്കാഴ്ചയിലാണ് ചിദംബരം ഇക്കാര്യം അറിയിച്ചത്.

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി, വികസനഫണ്ട് അതോറിറ്റി നിയമങ്ങളിലും സമവായമുണ്ടായെങ്കിലും രണ്ട് കാര്യങ്ങളില്‍ ഇടത്പാര്‍ട്ടികളുമായി അഭിപ്രായഭിന്നതയുണ്ട്. ഇവ സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സാധിക്കുകയാണെങ്കില്‍ ഈ ലോക്സഭാ സമ്മേളത്തില്‍ തന്നെ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് അതോറിറ്റി നിയമം പാസാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ചിദംബരം പറഞ്ഞു.

ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി നരസിംഹന്‍ കമ്മറ്റി റിപ്പോര്‍ട്ട് പഠിച്ചുവരികയാണെന്ന് ബജറ്റ് അവതരണവേളയില്‍ ചിദംബരം പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X