ജോര്‍ജ് ബുഷ് ബുധനാഴ്ച ദില്ലിയിലെത്തും
ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് മാര്‍ച്ച് ഒന്ന് ബുധനാഴ്ച ദില്ലിയിലെത്തും. അഞ്ച് ദിവസത്തെ ഇന്ത്യാ, പാകിസ്ഥാന്‍ പര്യടനത്തിനായി ബുഷ് വാഷിംഗ്ടണില്‍ നിന്നും തിരിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്തോ-യുഎസ് ആണവ കരാര്‍ സംബന്ധിച്ചും വിഭിന്നതകള്‍ പരിഹരിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.
ഭാര്യ ലാറ ബുഷും സ്റേറ്റ് സെക്രട്ടറി കോണ്ടോലീസ റൈസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്റീവ് ഹാര്‍ഡ്ലിയും ബുഷിനെ അനുഗമിക്കുന്നുണ്ട്. അമേരിക്കന്‍ സിഇഒമാരായ മോര്‍ഗന്‍ ചേസ്, ഹണിവെല്‍, എഇഎസ് ഗ്രൂപ്പ് എന്നിവരും ബുഷിനൊപ്പം സന്നിഹിതരായിരിക്കും.
ബുഷിന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കമാന്റോകളും യുഎസ് മറൈനുകളും ബോംബ് ഡിറ്റക്ടറുകളും ഇലക്ട്രോണിക് ജാമറുകളും ബുഷിന് കനത്ത സുരക്ഷ നല്‍കും.












Click it and Unblock the Notifications