അബുസലിമിനെതിരെ സിബിഐ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
മുംബൈ: 1993ലെ മുംബൈ ബോംബ് സ്ഫോടന പരമ്പര കേസില്‍ അധോലോക നായകന്‍ അബു സലിമിനും കൂട്ടാളി റിയാസ് സിദ്ദിക്കിനുമെതിരെ മാര്‍ച്ച് ഒന്ന് ബുധനാഴ്ച സിബിഐ കുറ്റപത്രം സമര്‍പ്പിച്ചേക്കും.
ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ഉള്‍പ്പെടെ കേസിലെ 123 പ്രതികളോടും ബുധനാഴ്ച കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സലിമിനായി പ്രത്യേക വിചാരണ നടത്തണെമന്ന അഭിപ്രായം സിബിഐ നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. സലിമിന്റെ വിചാരണ മറ്റുള്ളവരോടൊപ്പം നടത്തുന്നത് വിധി വൈകിക്കാന്‍ കാരണമാകുമെന്നാണ് സിബിഐയുടെ അഭിപ്രായം.
2003 സപ്തംബറില്‍ കേസിലെ പ്രധാന വിചാരണ സമാപിച്ചതാണ്. വിധി പറയാന്‍ മാത്രമേ ബാക്കിയുള്ളൂ.












Click it and Unblock the Notifications