സിബിഎസ് 12-ാം ക്ലാസ് പരീക്ഷ തുടങ്ങി
ദില്ലി: സിബിഎസ്ഇ 12-ാം ക്ലാസ് വാര്‍ഷിക പരീക്ഷ തുടങ്ങി. 2,400ല്‍ പരം കേന്ദ്രങ്ങളിലായി നാല് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.
4,54,045 വിദ്യാര്‍ത്ഥികളാണ് സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയെഴുതുന്നത്. ഇതില്‍ 2,63,286 ആണ്‍കുട്ടികളും 1,09,759 പെണ്‍കുളികളാണുമുള്ളത്. 6,495 വിദേശ വിദ്യാര്‍ത്ഥികളും ഇവരില്‍ പെടും.
10-ാംക്ലാസ് പരീക്ഷ വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്. ഇത്തവണ ചില പ്രധാന ചോദ്യക്കടലാസുകളുടെ ഘടന പരിഷ്കരിച്ചിട്ടുണ്ട്. ഓരോ പേപ്പറിനും 15 മിനുട്ട് അധിക സമയവും നല്‍കുന്നുണ്ട്.
10-ാം ക്ലാസിലെ മാത്തമാറ്റിക്സ്, സോഷ്യല്‍ സയന്‍സ്, സയന്‍സ് പേപ്പറുകളാണ് പരിഷ്കരിച്ചത്. 12-ാം ക്ലാസിലെ ഫിസിക്സ്, ബിസിനസ് സ്റഡീസ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, എക്കണോമിക്സ്, അക്കൗണ്ടന്‍സി പേപ്പറുകളും പരിഷ്കരിച്ചിട്ടുണ്ട്. ചില പ്രധാന പേപ്പറുകളിലെ പരീക്ഷയെഴുതി പൂര്‍ത്തിയാക്കാന്‍ 30 മിനുട്ട് അധിക സമയം അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications