ഐഐഎസ്സി ആക്രമണത്തെ പറ്റി മുന്നറിയിപ്പ് നല്‍കി: ശിവരാജ് പാട്ടീല്‍
ദില്ലി: ബാംഗ്ലൂര്‍ ഐഐഎസ്സി ആക്രമണസാധ്യതയെപ്പററി കേന്ദ്രം കര്‍ണാടക സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയികുന്നുവെന്ന് കേന്ദ്രമന്ത്രി ശിവരാജ് പാട്ടീല്‍ പറഞ്ഞു. ഇന്ത്യയില്‍, പ്രത്യേകിച്ച് തെക്കയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ബാംഗ്ലൂരിലെ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഇക്കാര്യം കര്‍ണാടക സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥാപനത്തില്‍ പൊലീസിനെ വിന്യസിക്കുന്ന കാര്യത്തില്‍ ഐഐഎസ്സി ഡയറക്ടര്‍ എതിരായിരുന്നു.
രാജ്യത്തെ ഐടി സ്ഥാപനങ്ങളും നാഷണല്‍ ലാബോറട്ടറികളും മറ്റ് പരീക്ഷണസ്ഥാപനങ്ങളുമാണ് പുതിയ ഭീകരാക്രണ ലക്ഷ്യങ്ങള്‍. കര്‍ണാടകയുള്‍പ്പെടെയുള്ള തെക്കേയിന്ത്യയിലെ ഭീകരസംഘടനകളെപ്പററി സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവയുടെ എണ്ണം അത്ര അധികമില്ലെന്നും പാട്ടീല്‍ പറഞ്ഞു.












Click it and Unblock the Notifications