മുല്ലപ്പെരിയാര്‍: ലോക്സഭാ നടപടികള്‍ തടസപ്പെട്ടു
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജല പരിധി ഉയര്‍ത്താനുള്ള സുപ്രീം കോടതി വിധി ലോക്സഭയില്‍ ബഹളത്തിനു കാരണമായി.
സീറോ അവറില്‍ ഇടുക്കിയില്‍ നിന്നുള്ള ഫ്രാന്‍സി ജോര്‍ജ്ജാണ് പ്രശ്നം ഉന്നയിച്ചത്. കേരളത്തെ അപകടത്തിലേയ്ക്ക് തള്ളിവിടുന്ന വിധിയാണിതെന്നും പ്രശ്നം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞതോടെ തമിഴ്നാട്ടില്‍ നിന്നുള്ള അംഗങ്ങള്‍ ബഹളമുണ്ടാക്കി.
തമിഴ്നാട്ടില്‍ നിന്നുള്ള അംഗങ്ങളും കേരളത്തില്‍ നിന്നുള്ള അംഗങ്ങളും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് രണ്ട് മണിവരെ സഭ നിര്‍ത്തി വച്ചു.
പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും കേരളവും തമിഴ്നാടും ഭിന്നതയും തമ്മിലുള്ള ഇത് വളരരുതെന്നും ജലവിഭവമന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി വ്യക്തമാക്കി.












Click it and Unblock the Notifications