കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ബാരാമുള്ളയില്‍ ഭീകരരുടെ ആക്രമണത്തില്‍ രണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീര്‍ പൊലീസിന്റെ സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഉദ്യോഗസ്ഥരാണ് മാര്‍ച്ച് ഒന്ന് ബുധനാഴ്ച രാവിലെ 11 മണിയോടെ കൊല്ലപ്പെട്ടത്.
ശ്രീനഗറിന് 55 കിലോമീററര്‍ അകലെയുള്ള സോപോറയില്‍ വച്ച് പട്രോളിംഗ് നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ വെടി വയ്ക്കുകയായിരുന്നു.
ഭീകരരെ പിടികൂടാനായി പൊലീസ് ഈ പ്രദേശം വളഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications