അഴീക്കോടിനെതിരെ കേസെടുക്കാന്‍ ഉത്തരവ്
കോഴിക്കോട്: സുകുമാര്‍ അഴീക്കോടിനെതിരെ അപകീര്‍ത്തി കേസെടുക്കാന്‍ കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചു.
കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിലെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.വി.ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശമുണ്ടായത്. കെ.വി.ജോസഫിനെതിരെ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്.
ജൂണ്‍ 19ന് അഴീക്കോട് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ അഴീക്കോട് നടത്തിയ പ്രസംഗമാണ് ഹര്‍ജിക്ക് ആസ്പദം. അന്വേഷി പ്രസിഡന്റ് അജിതക്കും അഴീക്കോടിനുമെതിരായാണ് കെ.വി.ജോസഫ് ഹര്‍ജി നല്‍കിയത്. അജിതയെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അജിത യോഗത്തിന്റെ സംഘാടക മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസില്‍ നിന്ന് ഒഴിവാക്കിയത്.












Click it and Unblock the Notifications