Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍ പ്രശ്നത്തില്‍ ഇടത്, വലത് മുന്നണികള്‍ ഒത്തുകളിക്കുന്നു: ബിജെപി

തിരുവനന്തപുരം: ലാവ്ലിന്‍ കേസില്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ആരോപിച്ചു. ഈ കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍ ഉദ്യോഗസ്ഥരെ മാത്രം പ്രതികളാക്കിയാണ് കുറ്റപത്രം തയാറാക്കിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള അവിഹിത ബന്ധം മൂലമാണ് രാഷ്ട്രീയക്കാരെ കേസില്‍ നിന്ന് ഒഴിവാക്കിയത്.

ഭരണപക്ഷ- പ്രതിപക്ഷങ്ങള്‍ ഒത്തുകളിച്ച് അര ഡസനിലേറെ വിജിലന്‍സ് കേസുകള്‍ അട്ടിമറിച്ചിട്ടുണ്ട്. കേരളത്തിലെ ക്രൂരതകള്‍ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും നടക്കുന്നില്ല. സാധാരണ ഭരണപക്ഷത്തിനെതിരെ ആരോപണമുണ്ടായാല്‍ പ്രതിപക്ഷം ശക്തമായി എതിര്‍ക്കും. പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ ഭരണപക്ഷവും നടപടികളെടുക്കും. എന്നാല്‍ ഇവിടെ അതൊന്നുമല്ല നടക്കുന്നത്.

അഴിമതി കേസുകളില്‍ പരസ്പര സഹകരണത്തോടെയാണ് ഇരുമുന്നണികളും പോകുന്നത്. ഇവയെ പിരിച്ചുവിട്ട് കേന്ദ്രത്തിലുളളത് പോലെ യുപിഎ ഘടകമുണ്ടാക്കി സഹകരിച്ച് പ്രവര്‍ത്തിക്കണം.

സംസ്ഥാനത്ത് എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പ്രസക്തി നഷ്ടപ്പെട്ടതായും ശ്രീധരന്‍ പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+