Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് സമ്മേളനം തിരഞ്ഞെടുപ്പിന് മുന്നൊരുക്കം: രമേശ് ചെന്നിത്തല

കൊച്ചി: കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ സംസ്ഥാന സമ്മേളനം നിയസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമാകുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തിന്റെ ഭാഗമായി മാര്‍ച്ച് നാലിന് കലൂര്‍ സ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അഭിസംബോധന ചെയ്യും.

പ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജി, വാര്‍ത്താവിതരണ മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി, ടൂറിസംമന്ത്രി അംബികാ സോണി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, സഹമന്ത്രിമാരായ ജയ്റാം രമേശ്, ആനന്ദ് ശര്‍മ, എഐസിസി ജനറല്‍ സെക്രട്ടറിമാരായ മാര്‍ഗരറ്റ് ആല്‍വ, വി.നാരായണസ്വാമി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം വീരപ്പ മൊയ്ലി, മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ്, പ്രശസ്ത ബോളിവുഡ് താരവും എംപിയുമായ ഗോവിന്ദ തുടങ്ങിയവല്‍ മൂന്നു മുതല്‍ ഏഴുവരെ നടക്കുന്ന സമ്മേളനത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, എ.കെ ആന്റണി തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കും.

മാര്‍ച്ച് മൂന്നിന് ഇന്ദിരാ നഗര്‍ എന്ന് പേരിട്ടിരിക്കുന്ന അംബേദ്കര്‍ സ്റേഡിയത്തില്‍ പാര്‍ട്ടി പതാക ഉയര്‍ത്തുന്നതൊടെയാണ് സമ്മേളനം തുടങ്ങുക. സമ്മേളത്തിന്റെ ഭാഗമായി ഖാദി പ്രദര്‍ശനവും സ്വാതന്ത്യ്ര സമരസേനാനികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ പ്രശ്നങ്ങളില്‍ സമ്മേളനം പ്രമേയങ്ങള്‍ പാസാക്കും. ഈ പ്രമേയങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+