സഭാതര്‍ക്കം പരിഹരിക്കാന്‍ മാര്‍ഗനിര്‍ദേശം
തിരുവനന്തപുരം: ഉഭയകക്ഷി ചര്‍ച്ചയിലൂടെ മലങ്കര സഭയിലെ ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം മൂലം അടഞ്ഞുകിടക്കുന്ന പള്ളികള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സഭാതര്‍ക്കം പരിഹരിക്കാന്‍ പൊതുവായ മാര്‍ഗനിര്‍ദേശം തയ്യാറാക്കിയിട്ടുണ്ട്. ഇരുവിഭാഗവുമായി ചര്‍ച്ച ചെയ്തതിനു ശേഷമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. ഇക്കാര്യത്തില്‍ മന്ത്രിസഭായോഗം നയപരമായ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്.
പ്രശ്നപരിഹാരത്തിനു കോടതി വിധിക്കു വിധേയമായി ഉഭയകക്ഷി കരാര്‍ ഉണ്ടാക്കും. ആരാധന നടക്കുന്ന പള്ളികളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നിലവിലുള്ള സ്ഥിതി നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications