കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്നു ഘട്ടമായി നടത്തും
ദില്ലി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. മൂന്നുഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 22നും രണ്ടാംഘട്ടതിരഞ്ഞെടുപ്പ് 28നും മൂന്നാഘട്ടം മെയ് മൂന്നിനും നടക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ബി ടാണ്ഠനാണ് ഇക്കാര്യം അറിയിച്ചത്.
ഏപ്രില്‍ നാലു മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ ഏഴാണ്. മെയ് 11ന് വോട്ടെണ്ണല്‍ നടക്കും. പൂര്‍ണമായും ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയായിരിക്കും സംസ്ഥാനത്ത് ഉപയോഗിക്കുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ മാര്‍ച്ച് ഒന്ന് ബുധനാഴ്ച മുതല്‍ തിരഞ്ഞെടുപ്പു ചട്ടം പ്രാബല്യത്തില്‍ വരും.












Click it and Unblock the Notifications