ലാവ്ലിന്‍ കേസ് അന്വേഷണം സിബിഐക്ക് വിട്ടു
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ കേസ് അന്വേഷണം സിബിഐയ്ക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച് ഒന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ലാവ്ലിന്‍ കേസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയാതെ വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഉപേന്ദ്രവര്‍മയെ നീക്കി. അദ്ദേഹത്തെ കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. സുകുമാരന്‍ നായരാകും പുതിയ വിജിലന്‍സ് ഡയറക്ടര്‍.
ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട വിജിലന്‍സിന്റെ നടപടിയോടുള്ള സര്‍ക്കാരിന്റെ അതൃപ്തിയുടെ ഭാഗമാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായാണോ വിജിലന്‍സ് ഡയക്ടറെ മാറ്റിയതെന്ന ചോദ്യത്തോട് മുഖ്യമന്ത്രി വ്യക്തമായി പ്രതികരിച്ചില്ല.
സര്‍ക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നുവെന്ന ആരോപണത്തിനെ സാധൂകരിക്കുന്ന പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ബോദ്ധ്യപ്പെടുത്താനാണ് കേസന്വേഷണം സിബിഐ ക്ക് വിടുന്നത്. ഇത്രയും വിവാദപരമായ കേസില്‍ സര്‍ക്കരുമായി ആലോചിച്ചു വേണമായിരുന്നു കുറ്റപത്രം സമര്‍പ്പിക്കേണ്ടിയിരുന്നത്. കുറ്റപത്രം നല്‍കിയത് തിടുക്കത്തിലായിപ്പോയി. സിഎജി റിപ്പോര്‍ട്ടും പരിഗണിക്കേണ്ടതായിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications