ശമ്പളപരിഷ്കരണം: സര്‍വകക്ഷിയോഗം ഉപേക്ഷിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവര്‍ധനവിന് മുന്‍കാലപ്രാബല്യം വേണമോയെന്ന് ആലോചിക്കാന്‍ സര്‍ക്കാര്‍ വിളിച്ചിരുന്ന സര്‍വകക്ഷി യോഗം വേണ്ടെന്നു വച്ചു. സര്‍വകക്ഷി യോഗത്തില്‍ എല്‍ഡിഎഫ് പങ്കെടുക്കില്ലെന്ന് അറിയിച്ചത് കൊണ്ടാണിത്.
ഇക്കാര്യം സംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ശമ്പളകമ്മീഷന്റെ കാലാവധി തീര്‍ന്ന 2002 മാര്‍ച്ച് മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കണമെന്ന് സര്‍ക്കാര്‍ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമംഗീകരിക്കുന്നത് വന്‍സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാല്‍ ഇതു സംബന്ധിച്ച് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications