സ്മാര്‍ട്ട് സിറ്റി കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കി
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി കരാറിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഒരാഴ്ചയ്ക്കകം ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി ഇത് സംബന്ധിച്ച കരാറില്‍ ഒപ്പിടും.കരാര്‍ അനുസരിച്ച് ഇന്‍ഫോപാര്‍ക്ക് ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്കു കൈമാറും. മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
കരാറില്‍ ഉറപ്പു നല്‍കുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായില്ലെങ്കില്‍ സ്മാര്‍ട്ട് സിറ്റി പത്ത് വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വ്യവസ്ഥയുണ്ട്. സൗജന്യമായി നല്‍കുന്ന 100 ഏക്കര്‍ തിരിച്ചെടുക്കുമ്പോള്‍ അതിന് വില നല്‍കില്ല.
ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് വിദഗ്ദ്ധ സമിതിയെ കൊണ്ട് കരാര്‍ പരിശോധിച്ച് അംഗീകാരം വാങ്ങിയിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റിക്ക് പ്രത്യേക സാമ്പത്തിക മേഖലാ പദവി ലഭിക്കും. സുരക്ഷാ അനുമതി ലഭിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള ഉത്തരവ് ഇറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications