ബാഗ്ദാദില്‍ ചാവേര്‍ ആക്രമണത്തില്‍ 59 മരണം
ബാഗ്ദാദ്: ബാഗ്ദാദില്‍ ചൊവ്വാഴ്ചയുണ്ടായ ചാവേര്‍ ആക്രമണ പരമ്പരയില്‍ 59 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞയാഴ്ച വടക്കന്‍ ബാഗ്ദാദിലെ ഒരു ഷിയാ മുസ്ലിം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിനു ശേഷം സുന്നി പള്ളികള്‍ക്കു നേരെ ആക്രമണ പരമ്പര നടക്കുകയാണ്.
ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ബ്രിട്ടീഷ് സൈനികരും ഉള്‍പ്പെടുന്നു. സദ്ദാം ഹുസൈന്റെ പിതാവിനെ കബറടക്കിയ സുന്നി പള്ളിക്കു നേരെയും ആക്രമണമുണ്ടായി. ബാഗ്ദാദിന് വടക്ക് അല്‍ ഹുരിയായില്‍ ഒരു സുന്നി പള്ളി സ്ഫോടനത്തില്‍ തകര്‍ന്നു.












Click it and Unblock the Notifications