ജോര്‍ജ് ബുഷ് അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചു
കാബൂള്‍: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചു. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേയാണ് ബുഷ് അഫ്ഗാനിലിറങ്ങിയത്.
താലിബാന്‍, അല്‍ഖ്വയ്ദ തീവ്രവാദം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് അഫ്ഗാന്‍ സര്‍ക്കാരിന് യുഎസ് പിന്തുണ ഉറപ്പുനല്‍കാനാണ് ബുഷിന്റെ അപ്രതീക്ഷിത സന്ദര്‍ശനമെന്ന് കരുതുന്നു.
വടക്കന്‍ കാബൂളിലെ ഒരു സൈനികത്താവളത്തിലാണ് ബുഷ് സഞ്ചരിക്കുന്ന എയര്‍ഫോഴ്സ് വണ്‍ വിമാനം ഇറങ്ങിയത്. കാബൂളിലെ കൊട്ടാരത്തില്‍ വച്ച് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ബുഷിനെ സ്വാഗതം ചെയ്തു.
ബുഷിന്റെ ജീവന് നേരെ ഭീഷണിയുള്ള സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അഫ്ഗാന്‍ സന്ദര്‍ശനം രഹസ്യമായി വച്ചത്.












Click it and Unblock the Notifications