പാക് സൈന്യം നടത്തിയ ഭീകരക്യാമ്പ് ആക്രമണത്തില്‍ 30 പേര്‍ മരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വടക്കന്‍ വസിരിസ്ഥാനില്‍ പാക് സൈനികര്‍ നടത്തിയ ഒരു ഭീകരക്യാമ്പ് ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു.
മാര്‍ച്ച് ഒന്ന് ബുധനാഴ്ച രാവിലെ ഏഴരക്കാണ് അഫ്ഗാനാന്‍ അതിര്‍ത്തിയിലെ ക്യാമ്പില്‍ ആക്രമണം നടന്നത്. ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു ക്യാമ്പാണ് പാക് വ്യോമസേനയും കരസേനയും സംയുക്തമായി ആക്രമിച്ചത്. ക്യാമ്പിനടുത്തുണ്ടായിരുന്ന സ്ഫോടകവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന ഒരു കേന്ദ്രവും ആക്രമണത്തില്‍ തകര്‍ന്നു.
ഭീകര ക്യാമ്പിന് നേരെ ആക്രമണം നടന്നതായി പാക് സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആരെങ്കിലും കൊല്ലപ്പെട്ടോയെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇന്ത്യയിലും പാകിസ്ഥാനിലും സന്ദര്‍ശനം നടത്തുന്ന വേളയിലാണ് ഭീകരക്യാമ്പ് ആക്രമണം എന്നത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications