ഓഹരി സൂചിക 10,700 പോയിന്റ് കടന്നു
മുംബൈ: ഓഹരി വിപണിയിലെ വന്‍കുതിപ്പ് തുടരുന്നു. ഇന്ത്യാ-യുഎസ് ആണവ കരാര്‍ സംബന്ധിച്ച് ധാരണയായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കുതിച്ചുകയറിയ സൂചിക 10,700 പോയിന്റ് കടന്നു.
ബുധനാഴ്ച 10,500 പോയിന്റ് മറികടന്ന് 10,565.47 എന്ന പുതിയ ഉയരത്തില്‍ ക്ലോസ് ചെയ്ത സൂചിക വ്യാഴാഴ്ച അഞ്ച് മിനുട്ട് വ്യാപാരത്തിനുള്ളില്‍ 10,600 പോയിന്റ് കടന്നിരുന്നു. 12.30 ആവുമ്പോഴേക്കും സൂചിക 10,706.22ലെത്തി.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് ഇന്‍ഡക്സ് നിഫ്റ്റിയും പുതിയ ഉയരത്തിലെത്തി. 47.25 പോയിന്റ് ഉയര്‍ന്ന് 3170.35ലെത്തി.












Click it and Unblock the Notifications