കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുഷിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം

  • By Staff
Google Oneindia Malayalam News

ദില്ലി: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ദില്ലിയിലെത്തിയ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന് രാഷ്ട്രപതി ഭവനില്‍ മാര്‍ച്ച് രണ്ട് വ്യാഴാഴ്ച ആചാരപരമായ സ്വീകരണം നല്‍കി.

രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം രാഷ്ട്രപതി ഭവനിലെത്തിയ ജോര്‍ജ് ബുഷിനെ സ്വീകരിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും മന്ത്രിമാരും സന്നിഹിതരായിരുന്നു.

ബുധനാഴ്ച വൈകീട്ടാണ് ബുഷ് ദില്ലിയിലെത്തിയത്. ദില്ലി പാലം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അദ്ദേഹത്തെ സ്വീകരിച്ചു.

അതിനിടെ വിവാദങ്ങളില്‍ കുടുങ്ങിയ ആണവ കരാറിനെ കുറിച്ച് ഇന്ത്യയുടെയും യുഎസിന്റെയും ഉദ്യോഗസ്ഥര്‍ ബുധനാഴ്ച രാത്രി ചര്‍ച്ച നടത്തി. യുഎന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്റീഫന്‍ ഹാഡ്ലിയും സ്റേറ്റ് അണ്ടര്‍ സെക്രട്ടറി നിക്കോളാസ് ബേണ്‍സും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണനുമായും വിദേശകാര്യ സെക്രട്ടറി ശ്യാം സരണുമായും ചര്‍ച്ച നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X