ബുഷിന്റെ സന്ദര്‍ശനം: ഇടതു എംപിമാര്‍ ധര്‍ണ നടത്തി
ദില്ലി: യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ഇടതുപാര്‍ട്ടി എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തി.
ബുഷിനും അമേരിക്കക്കുമെതിരായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് എംപിമാര്‍ പാര്‍ലമെന്റിന്റെ പ്രധാന കവാടത്തില്‍ ധര്‍ണ നടത്തിയത്. സിപിഎം എംപി ഹന്നന്‍ മുല്ല ബുഷിനെ മാനുഷികതയുടെ ഏറ്റവും വലിയ ശത്രുവെന്നും 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊലയാളിയെന്നും വിശേഷിപ്പിച്ചു. ബുഷിനെ ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബുഷ് പ്രശ്നം പാര്‍ലമെന്റിനകത്തും പ്രതിഫലിച്ചു. ഇടതുപാര്‍ട്ടികളുടെയും സമാജ്വാദി പാര്‍ട്ടികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയില്‍ ചോദ്യോത്തരവേള നിര്‍ത്തിവയ്ക്കേണ്ടി വന്നു. ഇറാഖില്‍ നിന്നും യുഎസ് സേനയെ പിന്‍വലിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എംപിമാര്‍ ബഹളമുണ്ടാക്കിയത്.












Click it and Unblock the Notifications