യുഎസ് സമ്മര്‍ദത്തിനു വഴങ്ങരുത്: സിപിഎം
ദില്ലി: ഇന്തോ യുഎസ് ആണവ ഇടപാടില്‍ ഉറച്ചുനില്‍ക്കാനുള്ള യുഎസിന്റെ സമ്മര്‍ദത്തിനു വഴങ്ങുകയാണെങ്കില്‍ യുപിഎ സര്‍ക്കാര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
മാര്‍ച്ച് ആറിന് ആണവോര്‍ജ ഏജന്‍സി യോഗത്തില്‍ ഇന്ത്യ പങ്കെടുക്കുന്നതുവരെ തങ്ങള്‍ കാത്തിരിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
പാര്‍ലമെന്റില്‍ യുഎസ് പ്രസിഡന്റ് അഭിസംബോധന നടത്തുന്നത് റദ്ദാക്കാന്‍ ബുഷ് സമ്മര്‍ദം ചെലുത്തുകയായിരുന്നു. കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് ആവശ്യപ്പെടുമെന്നും അതിനു ശേഷം ഇതേ കുറിച്ച് കൂടുതല്‍ പ്രതികരിക്കുമെന്നും യെച്ചൂരി പറഞ്ഞു.












Click it and Unblock the Notifications