മാര്‍ച്ച് 28ന് 58 രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ്
ദില്ലി: രാജ്യത്തെ 58 രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ച് 28ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുള്‍പ്പെടെ 15 സംസ്ഥാനങ്ങളിലെ സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്. ബീഹാറില്‍ പത്തും ഉത്തര്‍പ്രദേശില്‍ 13ഉം സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് ആദ്യവാരം കാലാവധി അവസാനിക്കുന്ന സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 10ന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 18 ആണ്. പത്രി പിന്‍വലിക്കുന്നതിനുള്ള അവസാനതീയതി മാര്‍ച്ച് 20.
മാര്‍ച്ച് 28ന് അഞ്ച് മണിക്കു ശേഷം വോട്ടെണ്ണല്‍ നടക്കും.












Click it and Unblock the Notifications