കറാച്ചി സ്ഫോടനത്തില്‍ യുഎസ് നയന്ത്രജ്ഞന്‍ മരിച്ചു
ദില്ലി: കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം വ്യാഴാഴ്ചയുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ ഒരു യുഎസ് നയതന്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് അറിയിച്ചു.
നാല് പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ചാവേര്‍ ആക്രമണമാണ് നടന്നതെന്നാണ് സംശയിക്കുന്നത്.
തീവ്രവാദികള്‍ക്കും കൊലയാളികള്‍ക്കും പാകിസ്ഥാനില്‍ പോകുന്നതില്‍ നിന്നും തന്നെ തടയാന്‍ പറ്റില്ലെന്ന് ബുഷ് പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനൊപ്പം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പാകിസ്ഥാന്‍ സന്ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണെന്നും തീവ്രവാദത്തെ നേരിടാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ബുഷ് വ്യക്തമാക്കി.












Click it and Unblock the Notifications