ഇന്‍ഫോപാര്‍ക്ക് കൈമാറാന്‍ അനുവദിക്കില്ല: ഡിവൈഎഫ്ഐ
തൃശൂര്‍: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കാക്കനാട്ടെ ഇന്‍ഫോപാര്‍ക്ക് ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്കു കൈമാറാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.പ്രദീപ്കുമാര്‍ പറഞ്ഞു.
ഭൂമി ഇടപാട് ഇന്‍ഫോപാര്‍ക്ക് കൈമാറ്റവും നടത്തുന്നതിന് പിന്നില്‍ കമ്മിഷന്‍ കിട്ടുമെന്ന താത്പര്യമുണ്ട്. ഐടി മേഖലയില്‍ തൊഴില്‍ സാധ്യതകളുണ്ടാക്കുകയാണ് ലക്ഷ്യമെങ്കില്‍ അനുമതി കാത്തിരിക്കുന്ന 33 സംരംഭകര്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.
ഡിവൈഎഫ്ഐ വികസനത്തിനോ വിദേശനിക്ഷേപത്തിനോ എതിര്‍നില്‍ക്കുന്നില്ല. എന്നാല്‍ പൊതുമേഖല സംരക്ഷിച്ചുകൊണ്ടാവണം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഏതാനും ആളുകളുടെ നേട്ടത്തിനായി മഹാഭൂരിപക്ഷത്തെ ദുരിതത്തിലാഴ്ത്തുന്നതിനോട് യോജിക്കാനാവില്ല- പ്രദീപ്കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications