മുല്ലപ്പെരിയാര്‍: മാര്‍ച്ച് ആറിന് സര്‍വകക്ഷിയോഗം
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മെയ് ആറിന് സര്‍വകക്ഷിയോഗം ചേരും. എറണാകുളം ഗസ്റ് ഹൗസിലായിരിക്കും യോഗം ചേരുന്നത്.
പ്രത്യേക മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിസഭായോഗത്തിനു മുമ്പ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
തമിഴ്നാടുമായി കേരളത്തിന് യാതൊരു പ്രശ്നവുമില്ല. എന്നാല്‍ കേരളത്തിലെ ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാവുന്ന ഒരു നടപടിയെയും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications