ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ അതേ പടി നടപ്പാക്കും
തിരുവനന്തപുരം: ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ അതേ പടി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച് രണ്ട് വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ശമ്പള പരിഷ്കരണം മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നതു സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ തീരുമാനിക്കട്ടേയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാര്‍ച്ച് 20നകം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുക്കിയ നിരക്കില്‍ ശമ്പളം നല്‍കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാരിക്കും ശുപാര്‍ശ നടപ്പിലാക്കുക.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായും പാലിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ല. അതേ സമയം പെരുമാറ്റച്ചട്ടം നിലവില്‍ വന്നുവെന്നതു കൊണ്ട് ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടില്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒരുതരത്തിലും സര്‍ക്കാര്‍ ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications