ബംഗ്ലാദേശ് സ്ഫോടനം: മുഖ്യപ്രതി കീഴടങ്ങി
ധാക്ക: കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശില്‍ നടന്ന ബോംബ് സ്ഫോടന പരമ്പര കേസിലെ മുഖ്യപ്രതി ഷെയ്ഖ് അബ്ദുര്‍ റഹ്മാന്‍ മറ്റ് രണ്ടു പേരോടൊപ്പം പൊലീസിന് കീഴടങ്ങി.
ജമായത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയുടെ നേതാവായ റഹ്മാനാണ് കഴിഞ്ഞ വര്‍ഷം ആഗസ്ത് 17ന് ബംഗ്ലാദേശിലെ 63 ജില്ലകളില്‍ നടന്ന ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്.
റഹ്മാന്‍ ഒളിവില്‍ കഴിഞ്ഞ സങ്കേതം പൊലീസ് വളഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതനായത്. വ്യാഴാഴ്ച രാവിലെയാണ് ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നും പുറത്തു വന്ന് റഹ്മാന്‍ കീഴടങ്ങിയത്. ഇയാളുടെ ഭാര്യയും മക്കളും ബുധനാഴ്ച ഉച്ചക്കു ശേഷം വീടിനു പുറത്തു വന്ന് കീഴടങ്ങിയിരുന്നു.












Click it and Unblock the Notifications