ബീഹാറില്‍ വിവാഹപാര്‍ട്ടിയുടെ ജീപ്പ് മരത്തിലിടിച്ച് എട്ടു പേര്‍ മരിച്ചു
കിഷന്‍ജംഗ്: ബീഹാറിലെ കിഷന്‍ജംഗില്‍ ഒരു വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന ജീപ്പ് മരത്തിലിടിച്ച് എട്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കിഷന്‍ഗഞ്ചിലെ ഹാരാബാരിയില്‍ മാര്‍ച്ച് രണ്ട് വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അമിതമായി മദ്യപിച്ചിരുന്ന ജീപ്പിന്റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമായത്. വരന്റെ സഹോദരനും അപകടത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ സിലിഗുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications